സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് പരിശോധന നടത്താന്‍ സംയുക്ത സമിതി

News Desk
സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് പരിശോധന നടത്താന്‍ സംയുക്ത സമിതി, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് നിർദ്ദേശം, തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധതയെ തുടര്‍ന്ന് പരിശോധനയ്ക്കായി സംയുക്തസമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി സ്‌കൂള്‍ പാചകപ്പുരകളും പാത്രങ്ങളും സമിതി പരിശോധിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണസമയത്ത് സ്‌കൂളുകളില്‍ എത്തുകയും അവര്‍ക്കൊപ്പം തന്നെ ഭക്ഷണം കഴിക്കുകയും വേണം. കൂടാതെ പാചകക്കാര്‍ക്ക് പരിശീലനവും നല്‍കും. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമെടുത്തത്.