തുറമുഖം വഴി ലഹരിമരുന്ന് കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
June 06, 2022
കുവൈത്തിലേക്ക് തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി,
കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്നറുകളിലായി എത്തിയ 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് അധികൃതർ പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തിലായിരുന്നു ഈ തുറമുഖ പരിശോധന നടത്തിയത്.
പാകിസ്ഥാന്‍ വഴി സിറിയയില്‍ നിന്ന് കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ച ലഹരിമരുന്ന് അവിടെ വെച്ച് പിടിച്ചെടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇത്. മൂന്ന് കണ്ടെയ്നറുകളും പരിശോധിക്കാനുള്ള അനുവാദം നേരത്തെ വാങ്ങിയിരുന്നു. ആകെ 80 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 50 ലക്ഷം ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തവയിലുള്ളത്.