പുള്ളിപ്പുലി ആക്രമണം : മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു
June 15, 2022
ജമ്മുകശ്മീരിൽ പുള്ളിപ്പുലി ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പിടികൂടാന്‍ ഉത്തരവിട്ട് ജില്ലാ ഭരണകൂടം
ശ്രീനഗര്‍: ജമ്മുകശ്മീരിൽ പുളളിപ്പുലി മൂന്ന് കുട്ടികളെ കൊലപ്പെടുത്തി. ബാരമുളള ജില്ലയിലെ ഉറിയിലെ കല്‍സന്‍ ഘാട്ടി, ബോണിയാര്‍ പ്രദേശങ്ങളിലാണ് പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടത്.
ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത് പുള്ളിപ്പുലിയെ പിടികൂടുകയോ, വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.
ജനങ്ങളുടെ ജീവന് ഭീഷണിയായ പുലിയെ വെടിവെച്ച് കൊല്ലുകയോ അല്ലെങ്കില്‍ പിടികൂടുകയോ ചെയ്യണമെന്ന് ബാരാമുളള ഡെപ്യൂട്ടി കമ്മീഷ്ണര്‍ സെയ്ദ് സെഹ്‌റിഷ് അസ്ഗര്‍ ഉത്തരവിട്ടതായി അദ്ദേഹത്തോട് അടുത്ത വക്താവ് മാധ്യമങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.