പോത്തിനെ കണ്ടാല്‍ അടിച്ചുമാറ്റുന്ന രണ്ടുപേർ അറസ്റ്റിൽ

News Desk
പോത്തിനെ കണ്ടാല്‍ മുഹ്സിനും മുഹമ്മദ് അലിയും അടിച്ചുമാറ്റിയിരിക്കും, ആലുവ: ആലുവയില്‍ പോത്ത് മോഷ്ടാക്കള്‍ വീണ്ടും പിടിയില്‍. കീഴ്മാട് തോട്ടുമുഖം കല്ലുങ്കല്‍ വീട്ടില്‍ മുഹ്സിന്‍ (28), അയല്‍വാസി കൊരങ്ങാട്ട് വീട്ടില്‍ മുഹമ്മദ് അലി (20) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് കുട്ടമശേരി സ്വദേശി പുഷ്പാകരന്റെ വീട്ടില്‍ നിന്നാണ് കേസിലെ പ്രതികള്‍ പോത്തിനെ മോഷ്ടിച്ചത്. അന്വേഷണത്തില്‍ കീഴ്മാട് കീരംകുന്നത്തെ പാടശേഖരത്തുനിന്ന് പോത്തിനെ പിന്നീട് കണ്ടെത്തി. മുഹ്സിന് അറവുശാലയും പോത്ത് വ്യാപാരവുമുണ്ട്.കഴിഞ്ഞയാഴ്ച അശോകപുരം സ്വദേശി ഷെമീറിനെയും പ്രായപൂര്‍ത്തിയാകാത്തയാളെയും ആലുവ പൊലീസ് പോത്ത് മോഷണത്തിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്‌ടര്‍ എല്‍.അനില്‍കുമാര്‍, എസ്.ഐ എം.എസ്.ഷെറി, എ.എസ്.ഐ എ.കെ. സന്തോഷ് കുമാര്‍, സി.പി.ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, എന്‍.എ. മുഹമ്മദ് അമീര്‍, കെ.എം. മനോജ് തുടങ്ങിയവരാണ് കേസ് അന്വേഷണസംഘത്തിലുൾപ്പെട്ടിരുന്നവർ