ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് : കളരിപ്പയറ്റില്‍ കേരളത്തിന് ആദ്യ മെഡല്‍

News Desk
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കളരിപ്പയറ്റില്‍ കേരളത്തിന് ആദ്യ മെഡല്‍, നേട്ടം സ്വന്തമാക്കിയത് അഗസ്ത്യം കളരിയിലെ അംഗം, ഹരിയാനയില്‍ നടക്കുന്ന അണ്ടര്‍ എയ്റ്റീന്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരളത്തിന്റെ ആദര്‍ശ് വി.കെ കളരിപ്പയറ്റിലുള്ള ചുവടിനത്തില്‍ വെള്ളി മെഡല്‍ നേടി. തിരുവനന്തപുരം അഗസ്ത്യം കളരിയിലെ അംഗമാണ് ആദര്‍ശ്. ഇതാദ്യമായാണ് കളരിപ്പയറ്റ് ഖേലോ ഇന്ത്യയില്‍ മത്സര ഇനമായി നടത്തുന്നത്. കേരളത്തെ പ്രതിനിധീകരിച്ച്‌ 84 അംഗ സംഘമാണ് ഖേലോ ഇന്ത്യയില്‍ പങ്കെടുക്കുന്നത്. ഇന്ന് നടന്ന മത്സരങ്ങള്‍ ജി.ടി.സി.സി ചെയര്‍പേഴ്സണും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറുമായ അമര്‍ജ്യോതി ഉത്‌ഘാടനം ചെയ്തു. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ പൂന്തുറ സോമന്‍, സായി എക്സിക്യൂട്ടീവ് ഡയറസ്ക്റ്റര്‍ എം.എസ്‌ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഖേലോ ഇന്ത്യയുടെ ഭാഗമായി ഹരിയാനയിലെ താവു ദേവി ലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അണ്ടര്‍ 19 യൂത്ത് ഗെയിംസില്‍ 13 സംസ്ഥാനങ്ങളില്‍ നിന്നായി 200ല്‍ അധികം കളരി അഭ്യാസികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചു . കഴിഞ്ഞ ദേശിയ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കളരി അഭ്യാസികളാണ് 10, 11, 12 തീയതികളില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.