നയന്‍താര വിവാഹ സമ്മാനമായി വിഗ്നേഷ് ശിവന് നല്‍കിയത് 20 കോടിയുടെ ബംഗ്ലാവ്

News Desk
നയന്‍താര വിവാഹ സമ്മാനമായി വിഗ്നേഷ് ശിവന് നല്‍കിയത് 20 കോടിയുടെ ബംഗ്ലാവ്, ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായി കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. താരങ്ങള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളുടെയുംസുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഈ താര വിവാഹം. വിവാഹത്തിന് നയന്‍താര വിഗ്നേഷ് ശിവന് നല്‍കിയ വിലകൂടിയ വിവാഹ സമ്മാനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവാഹ സമ്മാനമായി വിഗ്നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വിഗ്നേഷ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. നയന്‍താരയ്‍ക്ക് വിഗ്നേഷ് ശിവന്‍ അഞ്ച് കോടി വില വരുന്ന ഡയമണ്ട് മോതിരം സമ്മാനമായി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ര്‍ട്ടില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. അതിരാവിലെ തന്നെ വിവാഹചടങ്ങുകള്‍ തുടങ്ങിയിരുന്നു. എട്ടരയോടെ അതിഥികള്‍ എത്തിത്തുടങ്ങി. രജനീകാന്ത്, ഷാരൂഖ് ഖാന്‍, ആര്യ, സൂര്യ തുടങ്ങിയ താരങ്ങള്‍ എത്തിയിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം ചില പ്രായോഗിക കാരണങ്ങള്‍ കൊണ്ടും അതിഥികളുടെ സൗകര്യത്തിനായും മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു. ആഡംബര റിസോര്‍ട്ട് പൂര്‍ണമായും ഒരാഴ്ചക്ക് മുമ്പ് തന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരിക്കുകയായിരുന്നു.