പ്രശസ്ത സിനിമാതാരത്തിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിൽ

News Desk
പ്രശസ്ത സിനിമാതാരത്തിന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായി , കസ്റ്റഡിയിലെടുത്തത് നഗരത്തിലെ ഹോട്ടലില്‍ നിന്നും, ബംഗളൂരു: പാര്‍ട്ടിക്കിടെയിൽ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്ന് പ്രശസ്തനായ ബോളിവുഡ് താരം ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂറിനെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത് . മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സംശയിക്കുന്ന മുപ്പത്തഞ്ചുപേരുടെ സാമ്പിളുകളും പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പാര്‍ട്ടിക്ക് എത്തിയതാണോ അതോ പാര്‍ട്ടിയില്‍ വച്ച്‌ മയക്കുമരുന്ന് ഉപയോഗിച്ചതാണോ എന്ന് കൂടുതല്‍ അന്വേഷണം നടത്തിയാലേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. നടന്‍ സുശാന്ത് സിംഗ് മരിച്ചതിനെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തവരില്‍ ശക്തി കപൂറിന്റെ മകള്‍ ശ്രദ്ധ കപൂറും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ തെളിവുകള്‍ ഒന്നും തന്നെ കിട്ടുകയുണ്ടായില്ല . പുറത്തുവന്ന ചില വാട്ട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരെ പോലിസ് ചോദ്യം ചെയ്തത്. അറിയപ്പെടുന്ന നടന്‍ കൂടിയാണ് സിദ്ധാന്ത് കപൂര്‍. 2020-ല്‍ പുറത്തിറങ്ങിയ 'ബൗകാല്‍' എന്ന വെബ് സീരീസില്‍ ചിന്തു ദേധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 'ഷൂട്ടൗട്ട് അറ്റ് വഡാല', 'അഗ്ലി', 'ഹസീന പാര്‍ക്കര്‍', 'ചെഹ്രെ' തുടങ്ങിയ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .