സ്‌പെഷ്യല്‍ ട്രെയിനുകള്‍ എട്ടെണ്ണം അനുവദിച്ചു
June 13, 2022
സ്‌പെഷ്യലായ് എട്ട് ട്രെയിനുകള്‍ അനുവദിച്ചു,
തിരുവനന്തപുരം: രണ്ടാം ഘട്ട റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ രണ്ടാം ഘട്ട പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ത്ഥം സ്‌പെഷല്‍ ട്രെയിനുകള്‍ കൂടുതൽ അനുവദിച്ചു.
തിങ്കളാഴ്ച രാത്രി 10 ന് പുറപ്പെടുന്ന തിരുവനന്തപുരംമൈസൂര്‍ സ്‌പെഷ്യല്‍ (06050) അടുത്ത ദിവസം രാത്രി എട്ടിന് മൈസൂരിലെത്തും.
മൈസൂരില്‍ നിന്ന് ജൂണ്‍ 17 ന് രാത്രി 11.55 ന് യാത്ര തിരിക്കുന്ന മൈസൂര്‍തിരുവനന്തപുരം സ്‌പെഷ്യല്‍ (06049) അടുത്ത ദിവസം രാത്രി എട്ടിന് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ എട്ടിന് പുറപ്പെടുന്ന തിരുവനന്തപുരംകൊല്‍ഹാപൂര്‍ സ്‌പെഷ്യല്‍ (06052) അടുത്ത ദിവസം രാത്രി 9.25 ന് കൊല്‍ഹാപൂരിലെത്തും. ജൂണ്‍ 17 ന് രാത്രി 10.30 ന് പുറപ്പെടുന്ന കൊല്‍ഹാപൂര്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ (06051) ജൂണ്‍ 19 ന് രാവിലെ 6.40 ന് തിരുവനന്തപുരത്തെത്തും.
തിങ്കളാഴ്ച രാത്രി 9.26 ന് പുറപ്പെടുന്ന കൊച്ചുവേളിമാംഗളൂരു സ്‌പെഷ്യല്‍ (06054) അടുത്ത ദിവസം രാവിലെ 9.20 ന് മംഗളൂരുവിലെത്തും. ജൂണ്‍ 17 ന് രാത്രി 11 ന് യാത്ര തുടങ്ങുന്ന മംഗളൂരുകൊച്ചുവേളി സ്‌പെഷ്യല്‍ (06053)അടുത്ത ദിവസം രാവിലെ 10.30 ന് കൊച്ചുവേളിയിലെത്തും. തിങ്കളാഴ്ച രാത്രി 7.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലംതിരുച്ചിറപ്പള്ളി സ്‌പെഷ്യല്‍ (06056) അടുത്ത ദിവസം രാവിലെ 7.40 ന് തിരുച്ചിറപ്പള്ളിയിലെത്തും. ജൂണ്‍ 17 ന് രാത്രി 11 ന് ല്‍ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളികൊല്ലം സ്‌പെഷ്യല്‍ (06055) അടുത്ത ദിവസം രാവിലെ 9.15 ന് കൊല്ലത്തെത്തുന്നതാണ്.

