തലകുത്തി മറിഞ്ഞുള്ള ബീച്ചിലെ അഭ്യാസം : കന്നഡ നടന് ഗുരുതര പരിക്ക്
June 23, 2022
ബീച്ചില്‍ തലകുത്തനെ മറിഞ്ഞ് കൊണ്ടുള്ള അഭ്യാസം, നടന് ഗുരുതര പരുക്ക്;
കുടുംബത്തോടൊപ്പം ഗോവൻ ബീച്ചില്‍ ഉല്ലസിക്കുന്നതിനിടെ കരണം മറിച്ചിലിനിടയിൽ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ് കന്നട നടന്‍ ദിഗ്നാഥ് മഞ്ചാലെ ആശുപത്രിയിലായി.
കടല്‍ത്തീരത്ത് തലകുത്തനെ മറിഞ്ഞ് അഭ്യാസം കാണിക്കുന്നതിനിടയിലാണ് നിലതെറ്റി താഴെ വീണാണ് പരിക്കേറ്റത്. ഉടന്‍ തന്നെ വിമാനമാര്‍ഗം താരത്തെ ബെംഗളുരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയാനായിട്ടില്ലെന്നും നീരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കുടുംബം പറഞ്ഞു.
ഭാര്യയും നടിയുമായ ഐന്ദ്രിത റേയ്‌ക്കൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ദിഗ്നാഥ്. 2006-ല്‍ മിസ് കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗാലിപത (2008) എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രദ്ധിക്കപ്പെട്ടത്. പഞ്ചരംഗി (2010), ലൈഫു ഇഷ്ടേനെ (2011), പാരിജാത (2012) എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.