ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്‌ : ഡോ. ആരതി പ്രഭാകര്‍

News Desk
ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്‌ : ഡോ. ആരതി പ്രഭാകര്‍, വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ശാസ്ത്ര സാങ്കേതിക നയ ഡയറക്ടറാകുന്ന ആദ്യ സ്ത്രീയും കുടിയേറ്റ വിഭാഗത്തില്‍നിന്നുള്ളയാളും വെളുത്തവംശജയല്ലാത്തവരുമാകും ഡോ. ആരതി പ്രഭാകർ. ഇലക്‌ട്രിക്കല്‍ എന്‍ജിനിയറും അപ്ലൈഡ് ഫിസിസിറ്റുമാണ് ഈ അറുപത്തിമൂന്നുകാരി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും യുഎസ് ട്രേഡ് പ്രതിനിധി കാതറീന്‍ ടായ്ക്കുംശേഷം ബൈഡന്‍ മന്ത്രിസഭയിലെത്തുന്ന മൂന്നാമത്തെ ഏഷ്യന്‍ വംശജയായിരിക്കും . ഡല്‍ഹി സ്വദേശിയായ ആരതി മൂന്നാം വയസ്സിലാണ് കുടുംബത്തിനൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റിയത്
Tags