തിരുവനന്തപുരത്ത് പഴക്കച്ചവടക്കാരനെ കഞ്ചാവ് കേസ് പ്രതികള്‍ ആക്രമിച്ചു
June 14, 2022
തിരുവനന്തപുരത്ത് പഴക്കച്ചവടക്കാരനെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ; കഞ്ചാവ് കേസ് പ്രതികള്‍ ആക്രമിച്ചു,
തിരുവനന്തപുരം: തിരുവനന്തപുരത്ത് കള്ളിക്കാട് ജംഗ്ഷനിലുള്ള വ്യാപാരിയെ കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതികള്‍ ആക്രമിച്ചു.
പഴക്കച്ചവടക്കാരന്‍ രാജന്റെ നേർക്കാണ് ആക്രമണമുണ്ടായത്. വിലയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. രാജനെ പ്രതികള്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരും സമീപത്തുള്ള കടകളിലും സ്ഥാപനങ്ങളില്‍ ഉള്ളവരും ചേര്‍ന്ന് അക്രമികളില്‍ ഒരാളെ ഓടിച്ചു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റൊരാള്‍ ഇതിനിടയിൽ രക്ഷപ്പെട്ടു. 2021 ല്‍ നെല്ലിക്കുന്ന് കോളനിയില്‍ പ്രതികളെ പിടിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ച പ്രതികളാണ് വ്യാപാരിയെ ഇപ്പോൾ ആക്രമിച്ചിരിക്കുന്നത്.