പുതിയ പഠന റിപ്പോര്‍ട്ട് : മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു
June 13, 2022
ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം : പുതിയ പഠന റിപ്പോര്‍ട്ട്,
ഒരു ദിവസത്തില്‍ നമ്മള്‍ കഴിക്കുന്നതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടതും ശരീരത്തിന് ലഭിക്കുന്ന വലിയ ഊർജ്ജത്തിന് ആവശ്യവുമായ ഒന്നാണ് പ്രഭാതഭക്ഷണം.
അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ നമ്മള്‍ മലയാളികള്‍ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കടല, മുട്ട, പാല്‍ തുടങ്ങിയവ നമ്മള്‍ ധാരാളമായി ഇതിൽ ഉള്‍പ്പെടുത്താറുമുണ്ട്. എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന പ്രഭാതഭക്ഷണം ക്യാന്‍സര്‍ വരാന്‍ കാരണമാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതിയ ഗവേഷണമനുസരിച്ച് പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് കാലക്രമേണ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്നുള്ളതിനെ പറ്റിയാണ് പറയുന്നത്.
ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ ജേണലിന്റെ മേയ് പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരില്‍ കൊളസ്ട്രോള്‍, ഹൃദ്‌രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യതകളെ കുറിച്ചുമുള്ള മുന്‍കാല പഠനങ്ങള്‍ വിദഗ്ദ്ധര്‍ വിശകലനം ചെയ്തു പറയുന്നു . ഇങ്ങനെ 55പഠനങ്ങള്‍ അവലേകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും അമിതമായി മുട്ട കഴിക്കുന്നത് വിവിധ രോഗങ്ങള്‍ വരാനും മരണസാദ്ധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട് . ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസേന രാവിലെ മുട്ട കഴിക്കുന്നത് നിങ്ങളെ രോഗികളാക്കും എന്നാണ് പറയുന്നത്. എന്നാല്‍ ദിവസം ഒരു മുട്ടയുടെ പകുതിയോ അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ട് മുട്ടയോ വീതം കഴിക്കുന്നത് സുരക്ഷിതമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രഭാതഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നവരാണെങ്കില്‍ ആ ശീലം നിങ്ങള്‍ പൂര്‍ണമായും മാറ്റേണ്ട ആവശ്യമില്ല. എണ്ണം കുറയ്ക്കുന്നതിലൂടെയും ശരീരത്തിനാവശ്യമായ വ്യായാമം ചെയ്യുന്നതിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയുമില്ല.