മിഞ്ചി അണിഞ്ഞാൽ ഗുണങ്ങളേറെ
June 29, 2022
മിഞ്ചി അണിഞ്ഞാൽ ഗുണങ്ങളേറെ,
രണ്ട് കാലിലും വെളളികൊണ്ടുളള മിഞ്ചി അണിഞ്ഞാല്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല,
സംസ്‌കാരത്തിന്റെയും ഫാഷന്റെയുമൊക്കെ ഭാഗമായി മിഞ്ചി അണിയുന്നവരാണ് നമ്മള്‍. എന്നാല്‍ വെളളി മിഞ്ചി അണിയുന്നതിലൂടെ ആരോഗ്യപരമായി പല ഗുണങ്ങളും നമുക്ക് ലഭിക്കും.
ഗര്‍ഭാശയവും മിഞ്ചിയും തമ്മിലുള്ള ചില പ്രത്യേക ബന്ധങ്ങൾ പറയുന്നുണ്ട്.
രണ്ട് കാലിലും വെളളികൊണ്ടുളള മിഞ്ചി അണിയുന്നത് ആര്‍ത്തവം കൃത്യമാകാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ഊര്‍ജത്തെ എളുപ്പത്തില്‍ കടത്തിവിടുന്ന ലോഹമാണ് വെളളി. ഭൂമിയില്‍ നിന്ന് ലഭ്യമാകുന്ന സ്ഥീരോര്‍ജജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നു. ഇതുവഴി സ്ത്രീകള്‍ കൂടുതല്‍ ഊര്‍ജസ്വലരായി കാണപ്പെടുന്നു. ഇത് അണിയുന്നത് പതുക്കെ പതുക്കെ സ്ത്രീകളിലെ മാനസിക പിരുമുറുക്കം കുറയ്ക്കുകയും അവരുടെ ആര്‍ത്തവ ചക്രം ക്രമപ്പെടുകയും ചെയ്യുന്നതാണ്.
പ്രത്യുല്‍പദന വ്യവസ്ഥയെ ആരോഗ്യത്തൊടെ നിലനിര്‍ത്താനും സഹായിക്കുന്നു. ഗര്‍ഭകാലത്തെ പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നു. സ്വര്‍ണ്ണം കൊണ്ടുളള മിഞ്ചി ആയിക്കോട്ടെയെന്ന് കരുതുന്നത് പ്രതീക്ഷിച്ച ഫലം നല്‍കില്ല. ശരിയായ ഫലം കിട്ടണമെങ്കില്‍ വെളളി കൊണ്ടുളള മിഞ്ചി തന്നെ അണിയണമെന്നും പറയുന്നു