കോട്ടയത്ത് നിന്നും ബാം​ഗ്ലൂര്‍ക്ക് പോയ കെ സ്വിഫ്റ്റ് ബസ് മറിഞ്ഞു; മുഴുവന്‍ സാധനങ്ങളും മോഷ്ടിക്കപ്പെട്ടു

News Desk
കോട്ടയത്ത് നിന്നും ബാം​ഗ്ലൂര്‍ക്ക് പോയ കെ സ്വിഫ്റ്റ് ബസ് മറിഞ്ഞു; മുഴുവന്‍ സാധനങ്ങളും മോഷ്ടിക്കപ്പെട്ടു നഞ്ചന്‍കോട്: കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് അപകടത്തില്‍‌പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കോട്ടയത്ത് നിന്നും ബാം​ഗ്ലൂര്‍ക്ക് പോകുകയായിരുന്ന KSO26 എന്ന ബസ് അപകടത്തില്‍പ്പെട്ടു മറിഞ്ഞത്. നഞ്ചന്‍കോടിന് ഒരു കിലോമീറ്റര്‍ മുന്നില്‍വെച്ചാണ് അപകടം ഈ നടന്നത്. റോഡിലെ ഡിവൈഡറില്‍ കയറിയ വാഹനം ഇടതുവശത്തേക്ക് പെട്ടന്ന് മറിയുകയായിരുന്നു. മുഴുവന്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട് . അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും മോഷ്ടിക്കപ്പെട്ടു . ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികള്‍ പറയുകയുണ്ടായി. അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനേക്കാള്‍ സമീപത്തുണ്ടായിരുന്നവര്‍ ശ്രമിച്ചത് സാധനങ്ങള്‍ ശേഖരിക്കാനായിരുന്നു