Business

June 06, 2022

ഗാന്ധിജി മാത്രം, കറന്‍സിയില്‍ മാറ്റം വരുത്തില്ലെന്ന് ആര്‍ബിഐ

ടാഗോറിന്റെയും കലാമിന്റെയും ചിത്രം വരില്ല; ഗാന്ധിജി മാത്രം, കറന്‍സിയില്‍ തത്കാലം മാറ്റം വരുത്തില്ലെന്ന് ആര്‍ബിഐ, മുംബൈ: കറന്‍സി നോട്ടില്‍ നിന്നുമായി മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍ബിഐ. കറന്‍സി നോട്ടില്‍ രബീന്ദ്രനാഥ ടാഗോറിന്റെയും അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനുളള നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്നായിരുന്നു ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത്തരത്തിലുളള ഒരു നിര്‍ദേശവും പരിഗണനയില്‍ ഇല്ലെന്ന് ആര്‍ബിഐ അറിയിക്കുകയുണ്ടായി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടെന്നും അതിന് ഒരു അടിസ്ഥാമില്ലാത്തതാണെന്നും കറന്‍സി നോട്ടിന്റെ നിലവിലെ ഘടനയില്‍ ഒന്നും മാറ്റം വരുത്താന്‍ നിര്‍ദേശമില്ലെന്നും ആര്‍ബിഐ അറിയിക്കുകയുണ്ടായി.

You Might Also Like

0 Comments