അമിതവണ്ണം കുറയ്ക്കാന്‍ പേരയില മാത്രം മതി

News Desk
അമിതവണ്ണം കുറയ്ക്കാന്‍ പേരയില മാത്രം മതി; ഉപയോഗിക്കേണ്ടത് എങ്ങനെ? എല്ലാവര്‍ക്കും ഏറെ പ്രിയമുള്ള പഴമാണ് പേരയ്ക്ക. പേരയ്ക്ക സ്വാദിഷ്ടമാണെന്നത് കൂടാതെ ധാരാളം പോഷകസമൃദ്ധമായ ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഔഷധങ്ങളുടെ ഒരു വലിയ കലവറ കൂടിയാണ് പേരയ്ക്ക. പേരയ്ക്ക പോലെ തന്നെ പേരയിലകള്‍ക്കും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. മുടിവളരാനും, മുഖക്കുരു മാറാനുമൊക്കെ പേരയിലകള്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനും പേരയിലകള്‍ വളരെ ഗുണകരമാണ്. അമിതവണ്ണം കുറയ്ക്കാന്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിക്കേണ്ട വിധം, 1) ആദ്യം പേരയിലകള്‍ നന്നായി കഴുകണം 2) ഇലകള്‍ വെള്ളത്തിലിട്ട് നന്നായിട്ട് തിളപ്പിക്കണം 3) വെള്ളത്തില്‍ നിന്ന് ഇലകള്‍ പിന്നീട് അരിച്ച്‌ മാറ്റണം 4) ഈ വെള്ളം എല്ലാ ദിവസവും വെറും വയറ്റില്‍ കുടിച്ചാല്‍ പെട്ടെന്ന് തന്നെ അമിത വണ്ണം കുറയുന്നതാണ്. പേരയ്ക്കയുടെ ഗുണങ്ങള്‍ കാണാം, രക്തത്തിലെ പ്രമേഹം നിയന്ത്രിക്കും രക്തത്തിലെ പ്രമേഹം നിയന്ത്രിക്കാന്‍ പേരയ്ക്ക സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പേരയിലയും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പ്രമേഹം നിയന്ത്രിക്കാന്‍ പേരയില കൊണ്ടുള്ള ചായ കുടിക്കുന്നത് വളരെ ഗുണകരമാണ്. ദഹന പ്രശ്നങ്ങള്‍ക്കു പരിഹാരം, ​ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പേരയ്ക്ക കഴിക്കുന്നത് സഹായിക്കും. പേരയ്ക്കയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ പേരയ്ക്ക ഏറെ സഹായകരമാണ്. ഭക്ഷണത്തില്‍ പേരയ്ക്ക ഉള്‍പ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കും പേരയ്ക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരയ്ക്കയിലുണ്ട്. അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വാഭാവിക സംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കും. വി​റ്റാ​മി​ന്‍ സി ​ശ​രീ​രത്തി​ല്‍ അ​മി​ത​മാ​യി എത്തുന്ന കാത്സ്യം ആ​ഗി​ര​ണം ചെയ്യാന്‍ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത നല്ല രീതിയിൽ കുറയുന്നതാണ്.