മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന് അന്തരിച്ചു
June 04, 2022
മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം: മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഓച്ചിറയില്‍നിന്ന് കാറില്‍ തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്നു ഇദ്ദേഹം . ഡ്രൈവര്‍ മാത്രമാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വട്ടപ്പാറ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
2001 ല്‍ ചടയമംഗലത്തുനിന്ന് നിയമസഭാംഗമായി. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായിരുന്നു. മില്‍മയുടെ വളര്‍ച്ചയ്ക്കു വലിയ സംഭാവനകൾ നല്കിയ ഒരാളാണ് പ്രയാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുണ്ടു.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് സ്വീകരിച്ച ഒരാള്‍ കൂടിയാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ശക്തമായ നിലപാടിൽ ഉറച്ചു നിന്ന വ്യക്തിയായിരുന്നു.