മോഷ്ടാക്കൽ എടുത്തത് രണ്ട് ബിയർ, മോഷണം പോയത് 30,000 രൂപയുടെ മദ്യം
June 13, 2022
മോഷണം പോയത് 30,000 രൂപയുടെ മദ്യമെന്ന് ജീവനക്കാര്‍, രണ്ട് ബിയര്‍ മാത്രമെ എടുത്തുളളുവെന്ന് മോഷ്ടാക്കള്‍,
അടൂര്‍: ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യശാലയില്‍നിന്നു 30,000 രൂപയുടെ മദ്യം മോഷണംപോയി ഒരുമാസം കഴിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് വ്യക്തതകിട്ടാതെ പോലീസ്.
മോഷണം പോകാത്ത കുപ്പികള്‍ എങ്ങനെ കണ്ടെത്തുമെന്നുള്ളതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം.
മേയ് ആറിന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. മേയ് 25ന് അറസ്റ്റിലായ വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സംഷാദ്, ജെഹിര്‍ ആലം എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ രണ്ട് ബിയര്‍ കുപ്പികള്‍ കവര്‍ന്നത് ഉള്‍പ്പെടെ മറ്റെല്ലാ മോഷണവും അവര്‍ പോലീസിനോട് പറഞ്ഞത് . ബിവറേജില്‍ നിന്നെടുത്ത സി.സി.ടി.വിയുടെ ഡി.വി.ആര്‍., മോഡം, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം കണ്ടെത്തുകയുംചെയ്തിട്ടുണ്ട്.
കുപ്പികളെപ്പറ്റി ചോദിച്ചപ്പോള്‍, രണ്ട് ബിയര്‍ മാത്രം എടുത്തതായിട്ടാണ് പ്രതികള്‍ പോലീസിനോട് പറചിരിക്കുന്നത് . എന്നാല്‍, ബിവറേജ് അധികൃതര്‍ 30,000 രൂപയുടെ മദ്യക്കുപ്പികള്‍ മോഷണം പോയി എന്നു തന്നെയാണ് പോലീസിനോട് പറഞ്ഞത്. മോഷ്ടാക്കള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഇത്രത്തോളം മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നതായി കാണുന്നില്ലെന്നുള്ള കാര്യവും പോലീസ് സൂചിപ്പിക്കുന്നു.