എന്‍സിബി ഉദ്യോഗസ്ഥര്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി :ആര്യന്‍ ഖാന്‍‍

News Desk
തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയത് എന്‍സിബി ഉദ്യോഗസ്ഥര്‍ : നിങ്ങള്‍ എന്നെ അന്താരാഷ്ട്ര ലഹരികടത്തുകാരനായും ചിത്രീകരിച്ചെന്ന് ആര്യന്‍ ഖാന്‍‍, മുംബൈ : നിങ്ങള്‍ എന്നെ ഒരു അന്താരാഷ്ട്ര ലഹരികടത്തുകാരനായും, ലഹരി കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവനായിപ്പോലും ചിത്രീകരിച്ചു. ഞാൻ ചെയ്തെന്ന് പറയുന്ന കുറ്റങ്ങളെല്ലാം അസംബന്ധങ്ങളായിരുന്നില്ലേ. എന്‍സിബി ഉദ്യോഗസ്ഥര്‍ തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും ആര്യന്‍ ഖാന്‍. ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തലവനും എന്‍സിബി ഡെപ്യൂട്ടി ഡയറക്ടറുമായ സഞ്ജയ് സിങ്ങിനോട് ആര്യന്‍ ഖാന്‍ ഇക്കാര്യങ്ങൾ ചോദിച്ചതായാണ് ഇന്ത്യാടുഡേ പറയുന്നത്. കേസിന്റെ അന്വേഷണത്തിനിടെ ആര്യന്‍ഖാനുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് ഇന്ത്യാടുഡേ മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആര്യന്‍ ഖാന് മാനസിക സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് താന്‍ ആര്യനോട് സംസാരിച്ചത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ആര്യന്‍ ഖാന്‍ തന്നോട് ചോദ്യങ്ങള്‍ ഇത്തരത്തിൽ ഉന്നയിക്കുകയായിരുന്നു.
നിങ്ങള്‍ എന്നെ ഒരു അന്താരാഷ്ട്ര ലഹരിക്കടത്തുകാരനായും ലഹരിക്കടത്തിന് സാമ്പത്തികമായി സഹായം നല്‍കുന്നവനായും ചിത്രീകരിച്ചു. തനിക്കെതിരെയുള്ള ഈ ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമായിരുന്നില്ലേ? തന്റെ പക്കല്‍നിന്ന് അവര്‍ക്ക് ഒരു ലഹരിമരുന്നും കിട്ടിയില്ല. എന്നിട്ടും അവര്‍ എന്നെ അറസ്റ്റ് ചെയ്തു. തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി. എന്ത് കൊണ്ടാണ് തനിക്ക് ആഴ്ചകളോളം ജയിലില്‍ കിടക്കേണ്ടിവന്നത്, താന്‍ ശരിക്കും ഇത് അര്‍ഹിച്ചിരുന്നോ?' എന്ന് ആര്യന്‍ ഖാന്‍ തിരിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ആര്യന്‍ഖാനില്‍ നിന്ന് ഒരിക്കലും ആത്മാന്വേഷണപരമായ ഇത്തരം ചോദ്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സഞ്ജയ് സിങ് പറയുന്നു. ഇത് കൂടാതെ ആര്യന്‍ഖാന്റെ പിതാവും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ നേരികണ്ട അനുഭവവും സഞ്ജയ് സിങ് വെളിപ്പെടുത്തി. ഷാരൂഖ് ഖാനാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കേസിലെ മറ്റുപ്രതികളുടെ മാതാപിതാക്കളെ കണ്ടതിനാല്‍ ഷാരൂഖിനെയും നേരിട്ട് കാണാമെന്ന് സമ്മതിക്കുകയായിരുന്നു. നേരിട്ടുകണ്ടപ്പോള്‍ ആര്യന്റെ മാനസിക- ശാരീരികാവസ്ഥകളെ സംബന്ധിച്ചാണ് ഷാരൂഖ് ആശങ്കപ്പെട്ടത്. ആര്യന്‍ ശരിക്കും ഉറങ്ങുന്നില്ലെന്നും രാത്രിമുഴുവന്‍ മകന്റെ കിടപ്പുമുറിയിലെത്തി അവന് കൂട്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത് . യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും തന്റെ മകന് നേരേ അപവാദ പ്രചാരണമുണ്ടായി. സമൂഹത്തെ നശിപ്പിക്കാനിറങ്ങിയ വലിയ ക്രിമിനലുകളായും രാക്ഷസരുമായാണ് തങ്ങളെ ചിത്രീകരിച്ചതെന്നും ഷാരുഖ് ഖാന്‍ പറഞ്ഞെന്നും സഞ്ജയിന്റെ വെളിപ്പെടുത്തലുകളില്‍ പറയുന്നു. ആഢംബര കപ്പലില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്ത കേസില്‍ ആര്യന്‍ ഖാന്‍ അടക്കം ആറുപ്രതികള്‍ക്ക് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെന്നുമാണ് കുറ്റപത്രത്തില്‍ തന്നെ പറഞ്ഞിട്ടുള്ളത്.