കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ച്ച: വിജിലന്‍സ് അന്വേഷണത്തിന് ശുപാർശ ചെയ്തു റവന്യൂ മന്ത്രി
June 01, 2022
ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ച്ച: വിജിലന്‍സ് അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ ശുപാര്‍ശ,
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്ന് സ്വര്‍ണം മോഷണം പോയ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂമന്ത്രി ശുപാര്‍ശ ചെയ്തു.
581.48 ഗ്രാം സ്വര്‍ണം, 140.5 ഗ്രാം വെളളി, 47,500 രൂപ എന്നിവയാണു കോടതിയിൽ നിന്നും നഷ്ടപ്പെട്ടത്. 2019 നു ശേഷമാണ് തട്ടിപ്പ് നടന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പുറമെ നിന്നാരും ലോക്കറുകൾ തുറന്നിട്ടില്ലെന്നും അതിനാല്‍ ജീവനക്കാര്‍ തന്നെയാണ് പ്രതിസ്ഥാനതുള്ളതെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ ചുമതല സീനിയര്‍ സൂപ്രണ്ട് ഉദ്യോഗസ്ഥനാണ്. 2010മുതല്‍ 2019 വരെയുളള തൊണ്ടിമുതലുകളിൽ നിന്നാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഈ കാലയളവില്‍ 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ജോലിയും നോക്കിയിരുന്നു.
പല ഘട്ടങ്ങളിലായല്ലാതെ ഒറ്റയടിക്കാവാം മോഷണം നടത്തിയിരിക്കുന്നതെന്നാണ് എന്നാണ് പ്രാഥമിക നിഗമനം. 2019 ശേഷമായിരിക്കാം അതെന്നും വിലയിരുത്തുന്നു. അതിനാല്‍ 2019 ന് ശേഷമുളള അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെ കണ്ടെത്തി ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്