റമ്പൂട്ടാന് കല്ലെറിഞ്ഞു; ഉടമസ്ഥനെ പേടിച്ച്‌ ഒളിച്ചിരുന്ന കുട്ടികളെ തിരഞ്ഞത് ഒരു നാട് മുഴുവന്‍

News Desk
അയൽ വീട്ടിലെ റമ്പൂട്ടാന് കല്ലെറിഞ്ഞു; ഉടമസ്ഥനെ പേടിച്ച്‌ ഒളിച്ചിരുന്ന കുട്ടികളെ തിരഞ്ഞത് ഒരു നാട് മുഴുവന്‍ അയല്‍ക്കാരന്‍റെ പറമ്പിൽ നിന്ന റമ്പൂട്ടാൻ മരത്തില്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് വീട്ടുടമയെ ഭയന്ന് ഒളിച്ചിരുന്ന 2 കുട്ടികളെ തിരിഞ്ഞ് നടന്നത് ഒരു നാട് മുഴുവന്‍. ഇടുക്കി വണ്ണപ്പുറത്ത് താമസിക്കുന്ന രണ്ട് കുട്ടികളാണ് അയല്‍വാസിയുടെ വീട്ടിലെ റമ്പൂട്ടാൻ മരത്തിലേക്ക് കല്ലെറിഞ്ഞ് പഴം വീഴ്ത്താന്‍ ശ്രമിച്ചത് . എന്നാല്‍ എറിഞ്ഞ കല്ലുകളിലൊന്ന് ഉന്നം തെറ്റി വീടിന്‍റെ വാതിലിലാണ് കൊള്ളുകയായിരുന്നു. ഏറു കൊണ്ട വലിയ ശബ്ദം കേട്ട് ഉടമസ്ഥന്‍ ഇറങ്ങി വരുന്നത് കണ്ട് ഭയന്ന കുട്ടികള്‍ അടുത്തുള്ള ഒരു പുല്‍ക്കൂട്ടത്തില്‍ കയറി ഒളിച്ചു. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മോഷ്ടാക്കളെ തിരക്കിയാണ് അവരെത്തിയതെന്ന ധാരണയില്‍ കുട്ടികള്‍ പോലീസിനെ കണ്ട് ഭയന്നു, തൊട്ടടുത്തുള്ള വീടിന്റെ ടെറസ്സില്‍ കയറി രണ്ടുപേരും ഇരിപ്പായി. ക്ഷീണവും ഭയവുംമൂലം അവിടയിരുന്ന് ഇവര്‍ ഉറങ്ങിപ്പോവുകയും ചെയ്തു. ഇതിനിടെ കുട്ടികളെ കാണാതായ വാര്‍ത്ത നാടു മുഴുവന്‍ പരന്നു. നാട് മുഴുവന്‍ കുട്ടികളെ അന്വേഷിക്കാനിറങ്ങി നാടിന്റെ . മുക്കും മൂലയിലും തപ്പിയിട്ടും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാളിയാര്‍ പോലീസും അന്വേഷണത്തിനിറങ്ങിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടെ ചൊവ്വാഴ്ച രാവിലെ ഉറക്കം ഉണര്‍ന്നകുട്ടികള്‍ പരിഭ്രമിച്ച്‌ വീട്ടില്‍ തിരികെയെത്തി. ഇതോടെയാണ് ഒരുരാത്രി നീണ്ട ആശങ്കകള്‍ക്കും കാത്തിരിപ്പിനും അന്ത്യമായത്.
Tags