ഉടമയെ ബന്ദിയാക്കി വാന്‍ തട്ടിയെടുത്ത് പണം കവര്‍ന്ന സംഭവത്തില്‍ 5 പേര്‍ പിടിയില്‍
June 04, 2022
വാന്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം കവര്‍ന്ന സംഭവത്തില്‍ 5 പേര്‍ പിടിയില്‍,
തൃശൂര്‍: മണ്ണുത്തിയില്‍ ട്രാവലര്‍ വാൻ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം കവർന്ന സംഭവത്തില്‍ 5 പേര്‍ പിടിയിലായി.
തൃശൂര്‍ സ്വദേശികളായ രാഹുല്‍, ആദര്‍ശ്, ബിബിന്‍ രാജ്, ബാബുരാജ്, അമല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന ടീമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 27 തിയതി പൂമല സ്വദേശി ഷിനു രാജിനെ ബന്ദിയാക്കി 50000 രൂപയാണ് പ്രതികള്‍ ഈ രീതിയിൽ തട്ടിയെടുത്തത്.
വാന്‍ തട്ടിക്കൊണ്ട് പോയ ശേഷം ഷിനുവിനെ വിളിച്ചു വരുത്തി ബന്ദിയാക്കുകയായിരുന്നു. 50,000 രൂപ മോചനദ്രവ്യമായും ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോല്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഷിനു രാജ് മൊഴി നല്‍കിയിടരിക്കുകയാണ്.