കുഞ്ഞുങ്ങള്‍ക്കായി പഴം നുറുക്ക് തയ്യാറാക്കാം

News Desk
കുഞ്ഞുങ്ങള്‍ക്കായി പഴം നുറുക്ക് തയ്യാറാക്കാം : കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക്. വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് തയ്യാറാക്കുന്ന രീതി നോക്കാം. ചേരുവകള്‍ ഏത്തപ്പഴം - 4 നെയ്യ് - 3 ടേബിള്‍ സ്പൂണ്‍ ശര്‍ക്കര ഉരുക്കിയത് - 2 ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍ പഴം നുറുക്ക് തയ്യാറാക്കുന്ന വിധം ഒരു പാനില്‍ നെയ്യൊഴിച്ച്‌ ചൂടാകുമ്പോൾ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേര്‍ത്ത് അടച്ചു ചെറു തീയില്‍ വേവിക്കുക. വെന്തശേഷം ശര്‍ക്കരപാനി ഇതിലേക്ക് ചേര്‍ത്ത് തുറന്നു വച്ച്‌ പാനി കുറച്ച്‌ വറ്റിച്ചെടുക്കാം. ഏലയ്ക്കാപ്പൊടി വിതറി തീ ഓഫ് ചെയ്തെടുത്താല്‍ രുചികരമായ പഴം നുറുക്ക് റെ‍ഡി. പഴം പുഴുങ്ങിയത് നെയ്യില്‍ വഴറ്റിയും പഴം നുറുക്ക് തയാറാക്കാം.നാലുമണി നേരത്തേക്കുള്ള രുചികരമായ പലഹാരങ്ങളിൽ ഒന്നാണ് ഇത്