ജനറൽ ആശുപത്രി നെയ്യാറ്റിൻകര ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും റഫറൽ ആശുപത്രിയായി മാറുന്നു.

News Desk
ജനറൽ ആശുപത്രി നെയ്യാറ്റിൻകര ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും റഫറൽ ആശുപത്രിയായി മാറുന്നു. തിരുവനന്തപുരം;നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ;മരിച്ചവരുടെയും റഫറൽ ആശുപത്രിയായി മാറുന്നു.സാധാരണ പരിക്കേറ്റ് അല്പം മുറിവും രക്തം പുരണ്ട വസ്ത്രവുമായി എത്തിയാൽ പെട്ടെന്ന് തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതാണ് പതിവ് .ഇന്നലെ രാത്രിയിൽ മൃതദേഹവും റഫർ ചെയ്യാൻ ആശുപത്രി അധികൃതർ തിടുക്കം കാട്ടി. ഇന്നലെ രാത്രി ഒൻപതു മണിക്ക് ശേഷം നെയ്യാറ്റിൻകര കന്നിപ്പുറത്തുള്ള നെയ്യാറിൽ അജ്ഞാത മൃതദേഹം ഒഴുകി വന്നടിഞ്ഞതായി പോലീസിനും ഫയർ ഫോഴ്‌സിനും വിവരം ലഭിച്ചു .മൃതദേഹം ആ നേരം തിരിച്ചറിഞ്ഞിട്ടില്ല,മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ കാണാതായ ആളാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട് . രാത്രിതന്നെ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ നാല്പതോളം വയസ്സ് വരുന്ന പുരുഷൻറെ മൃതദേഹം കരയിലേക്കും പിന്നീട് നെയ്യാറ്റിൻകര ആശുപത്രിയിലേക്കും മാറ്റാൻ ശ്രമിച്ചു. .ആശുപത്രിയിൽ പോലീസ് എത്തിച്ചുവെങ്കിലും മോർചറിയിൽ സ്ഥലസൗകര്യം ഉണ്ടായിട്ടും മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ ആശുപത്രി അധികൃതർ അപ്പോൾ തയ്യാറായില്ല.തുടർന്ന് ഏറെ നേരത്തെ ശ്രമഫലമായി വൈകിയാണ് തടസ്സം നീങ്ങിയതും. പിന്നീട് മോർച്ചറിയിൽസൂക്ഷിക്കാൻ തയ്യാറായതും . പോലീസും ആശുപത്രി അധികൃതരും തമ്മിൽ അൽപനേരം സംസാരിക്കേണ്ട അവസരവും ഇതിനെ തുടർന്ന് ഉണ്ടായി . ഇത്തരം സന്ദർപ്പങ്ങളിൽ ആശുപത്രി ജീനക്കാർ പ്രത്യേക ജാഗ്രത കാട്ടേണ്ടതാണെന്നു റെസിഡൻസ് അസോസിയേഷനുകൾക്കു അഭിപ്രായമുണ്ട്‌ . നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല ;മരിച്ചവരുടെയും റഫറൽ ആശുപത്രിയായിമാറുന്നതിനോട് നാട്ടുകാർക്ക് തീരെ യോജിപ്പില്ല .