മികച്ച വിഎഫ്‌എക്‌സ്: മിന്നല്‍ മുരളി, ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി അവാര്‍ഡ് നേടി
May 18, 2022
മികച്ച വിഎഫ്‌എക്‌സ്: മിന്നല്‍ മുരളി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി അവാര്‍ഡ് നേടി ,
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസില്‍ ജോസഫ് ഒരുക്കിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളികള്‍ക്ക് കിട്ടിയ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം കൂടിയായിരുന്നു ഇത്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സംഗീതം ഒരുക്കിയത് ഷാന്‍ റഹ്മാന്‍ ആണ്. വിഎഫ്‌എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആയിരുന്നു.
ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും കിട്ടിയത്. റിലീസിന് ശേഷമുള്ള ആഴ്ചയില്‍, നെറ്റ്ഫ്ലിക്സില്‍ ഇംഗ്ലീഷ് ഇതര സിനിമകളിലെ ലോക ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായിരുന്നു മിന്നല്‍ മുരളി. ആഗോളതലത്തില്‍ വരെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഇപ്പോളിതാ, ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് മിന്നല്‍ മുരളി സ്വന്തമാക്കി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്‌എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകന്‍ ബേസില്‍ ജോസഫാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്‌സ്ഡിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയിലും മിന്നൽ മുരളി ഇടം പിടിച്ചിരുന്നു.
പ്രഖ്യാപനം മുതല്‍ തന്നെ ഏറെ പ്രതീക്ഷ നല്‍കിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സിലൂടെ സ്‌ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരുന്നു, മിന്നൽ മുരളി.