സ്ട്രോക്ക് വരുന്നത് സമയനിഷ്ഠയില്ലാതെ അത്താഴം കഴിക്കുന്നവരില്‍

News Desk
സ്ട്രോക്ക് വരുന്നത് സമയനിഷ്ഠയില്ലാതെ അത്താഴം കഴിക്കുന്നവരില്‍; പ്രതിരോധിക്കാം, ഇപ്പോഴത്തെ കാലത്ത് നമ്മള്‍ ഏറെ കേള്‍ക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്ട്രോക്ക്. ശരീരം തളരുകയോ സംസാരശേഷി നഷ്ടപ്പെടുകയോ ചെയ്യുന്ന ഈ രോഗം ചിലരുടെ ജീവനെടുക്കുകപോലും ചെയ്യാറുണ്ട്. ക്യാന്‍സര്‍, ഹൃദയാഘാതം എന്നിവ പോലെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്കാഘാതം എന്നും സ്ട്രോക്ക് അറിയപ്പെടുന്നു. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണം. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതോ രക്തക്കുഴലുകള്‍ പൊട്ടുന്നതോ ആണ് ഈ പ്രശ്നത്തിലേയ്ക്ക് നയിക്കുന്നത്. മദ്യപാനവും പുകവലിയും കൂടാതെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതും സ്ട്രോക്കിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെയും സ്ട്രോക്ക് വരുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയും എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രമല്ല, നിങ്ങള്‍ അത്താഴം കഴിക്കുന്നതിന്റെ സമയവും സ്ട്രോക്ക് വരാനുള്ള സാദ്ധ്യതയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അടുത്തിടെ ഒരു പഠനത്തില്‍ തെളിഞ്ഞത്. രാത്രി എട്ട് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നവര്‍, എട്ട് മണിക്ക് ശേഷം കഴിക്കുന്നവര്‍, സമയനിഷ്ട ഇല്ലാതെ കഴിക്കുന്നവര്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ സമയനിഷ്ട ഇല്ലാതെ ഭക്ഷണം കഴിക്കുന്നവരില്‍ സ്ട്രോക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇവരില്‍ രക്തക്കുഴല്‍ പൊട്ടി തലച്ചോറിലേയ്ക്ക് രക്തസ്രാവമുണ്ടാകുന്നവരുടെ എണ്ണവും കൂടുതലാണ്. എട്ട് മണിക്ക് ശേഷം കഴിക്കുന്നവരില്‍ ഹെമറേജിക് സ്ട്രോക്കിന് സാദ്ധ്യത കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. വൈകി അല്ലെങ്കില്‍ സമയനിഷ്ടയില്ലാതെ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം ക്രമരഹിതമായി വര്‍ദ്ധിക്കുകയും ഇത് സ്ട്രോക്കിലേയ്ക്ക്ആൾക്കാരെ നയിക്കുകയും ചെയ്യുന്നു. ചിരിക്കാന്‍ പറ്റാത്ത രീതിയില്‍ മുഖത്ത് മാറ്റങ്ങള്‍ സംഭവിക്കുക, തലവേദന, ഓര്‍മക്കുറവ്, തലകറക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ വന്നാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക, ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്തണം. സ്ട്രെസ് കാരണം രക്തസമ്മര്‍ദം കൂടുകയും തലച്ചോറിലേയ്ക്കുള്ള രക്തധമനിയില്‍ സമ്മര്‍ദം കൂടി പൊട്ടാന്‍ ഇടയാക്കുന്നു. അതുപോലെ ശരിയായ ഭക്ഷണക്രമം, ഉറക്കം, ശരീരഭാരം നിലനിര്‍ത്തുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സ്ട്രോക്ക് വരാനുള്ള സാദ്ധ്യത കുറയ്ക്കാന്‍