വായ്പ വാഗ്ദാനം ചെയ്ത് ചേർത്തലയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
May 01, 2022
വായ്പ വാഗ്ദാനം ചെയ്ത് ചേർത്തലയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; കൂട്ടാളികളായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഭാര്യയും,
ആലപ്പുഴ: വായ്‌പ വാഗ്ദാനം ചെയ്ത് ചേർത്തലയിൽ ലക്ഷങ്ങളെ തട്ടിപ്പ് നടത്തിയെന്ന് പരാതി. വിവിധ ബാങ്കുകളുടെ ചെക്ക് നല്‍കിയാണ് ഈ രീതിയിൽ തട്ടിപ്പ് നടത്തുന്നത്.
50,000 നല്‍കിയാല്‍ അഞ്ചു ലക്ഷം ലോണ്‍ നല്‍കാമെന്നാണ് വാഗ്ദാനം. 21 ദിവസത്തിനുള്ളില്‍ വായ്പ നല്‍കാമെന്നും പറയുന്നു.
വായ്പ അനുവദിച്ച ചെക്കുമായി പണം മാറാന്‍ ബാങ്കില്‍ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചേര്‍ത്തലയില്‍ അന്‍പതിലധികം ആളുകളാണ് ഈ വിധത്തിൽ തട്ടിപ്പിന് ഇരയായത്.
വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരം ഒരു സര്‍ക്കാര്‍ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം ആവശ്യപ്പെടുന്നതെന്ന് പരാതിക്കാര്‍ ആരോപിച്ചു. തട്ടിപ്പുകാര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതു വരെ നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
25000 രൂപയും 10 ലക്ഷം രൂപ വരെ നഷ്ടമായവരുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്. പി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ചോളം പരാതികള്‍ ഇതുവരെ നല്‍കിയെങ്കിലും രജിസ്റ്റർ ചെയ്തത് ഒരു കേസ് മാത്രമാണ്