ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്, മരണം 40, 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ്

News Desk
കോവിഡ് : ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്, മരണം 40, 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ്, ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 3,324 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി ഉയര്‍ന്നു. ഇന്നലെ വൈറസ് ബാധിച്ച്‌ 40 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 4,30,79,188 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം കോവിഡ് മരണങ്ങള്‍ 5,23,843 ആയി. ശനിയാഴ്ച 3,688 പേര്‍ക്കായിരുന്നു കോവിഡ് ബാധ. 40 മരണങ്ങളും നിലവിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.