നവഭാരത ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അമ്പത്തിയെട്ടാം ചരമ അനുസ്മരണം
May 27, 2022
ഒ.ബി.സി കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവഭാരത ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അമ്പത്തിയെട്ടാം ചരമ അനുസ്മരണം കെ പി സി സി സെക്രട്ടറി അഡ്വ സി ആർ പ്രാണകുമാർ ഉദ്ഘാടനംചെയ്തു.
ഞാറക്കാലയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ഒ ബി സി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മരിയാപുരം വിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു. കാരോട് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ടി.തങ്കരാജൻ മുഖ്യപ്രഭാഷണം നടത്തി.
വി ഹജികുമാർ, അഡ്വ.കുളത്തൂർ ജയ്സിംഗ്,അയിര ജോൺസൺ,അഡ്വ.ബാലഗിരിജാഅമ്മാൾ,അയിര വിക്രമൻനായർ,സച്ചിൻ മരിയാപുരം, പൊറ്റയിക്കട തങ്കരാജൻ,കുഴിഞ്ഞാൻവിള മോഹനനൻ,പ്ലാമുട്ടുക്കട മണിയൻ,അഡ്വ.ആന്റോഉദയൻ,മാറാടി റൂബിൻ,വെട്ടുവിള വിജയൻ,ഞാറക്കാല ജോൺസൻ,പൊൻവിള വത്സരാജ്,ഞാറക്കാല സുകുമാരൻ, ജിനു ഞാറക്കാല, ഇന്ദിരാവിജയൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.