മുൻപ് ഭാര്യയുടെ 50 പവൻ കവർന്നു രക്ഷപ്പെട്ട പ്രതി ഇന്ന് വയോധികയുടെ 18000 രൂപ കവർന്ന കേസിൽ കുടുങ്ങി .
May 27, 2022
നെയ്യാറ്റിൻകര: ഭാര്യയുടെ 50 പവൻ കവർന്ന് രക്ഷപ്പെട്ട പ്രതി വയോധികയുടെ 18000 രൂപ കവർന്ന
കേസിൽ അറസ്റിലായി .പെൻഷൻ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ ട്രഷറി ഉദ്യോഗസ്ഥൻ നെയ്യാറ്റിൻകര പോലീസിന്റെ പിടിയിൽ.
നെയ്യാറ്റിൻകര പെൻഷൻ ട്രഷറി അക്കൗണ്ട് ഹോൾഡർ ആയ കമലമ്മ എന്ന സ്ത്രീയുടെ ട്രഷറി അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി കമലമ്മയുടെ ട്രഷറി അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് നെയ്യാറ്റിൻകര പെൻഷൻ ട്രഷറി മുഖാന്തരം 18000 രൂപ തട്ടിയെടുത്തു. ഇയാൾ നിലവിൽ കോട്ടയം ജില്ലയിൽ കറുകച്ചാൽ സബ് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി നോക്കി വരുകയാണ്. ചെങ്കൽ വില്ലേജിൽ കോടങ്കര ഉഷസ് വീട്ടിൽ രാജേന്ദ്രൻ ഉഷ ദമ്പതികളുടെ മകൻ 38 വയസ്സുള്ള അരുൺ എന്ന ട്രഷറി ഉദ്യോഗസ്ഥനെയാണ് നെയ്യാറ്റിൻകര പോലീസ് 27 05 2022 ൽ അറസ്റ്റ് ചെയ്തത് .
അരുണിന്റെ അച്ഛൻ മരിച്ച ഒഴിവിലാണ് ട്രഷറിയിൽ ജോലി തരപ്പെടുത്തിയത് .2017 ഇരുമ്പിൽ സ്വാദേശിനിയെ വിവാഹം ചെയ്തു വെങ്കിലും ചെങ്കൽ വീട്ടിൽ ഭാര്യക്ക് കൊടിയ പീഡനമായിരുന്നു. സ്ത്രീധന വിഷയത്തിലെ തർക്കം മുറുകി ഒരുവേളയിൽ അരുൺ ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു . അവിടെ നിന്ന് രക്ഷപ്പെട്ടു വീട്ടിലെത്തിയ അരുണിന്റെ ഭാര്യ നെയ്യാറ്റിൻകര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഉന്നത സ്വാധീനമുള്ള അരുൺ ഈ കേസിനെ അട്ടിമറിച്ചു രക്ഷപ്പെടുകയായിരുന്നു. .സ്ത്രീധനമായി കൊടുത്ത 50 പവൻ തിരികെ കൊടുത്തതായി കൃത്രിമ രേഖകളുണ്ടാക്കുകയും ചെയ്തു. അരുണിന്റെ ആദ്യ ഭാര്യയുടെ മനസ്സു വേദനിപ്പിച്ചതിനാണ് ഇപ്പോൾ ഈ പണികിട്ടിയതെന്നു ഇരുമ്പിൽ നിവാസികൾ പറയുന്നു.
ഇപ്പോഴാകട്ടെ കമലമ്മ നൽകിയ പരാതി പ്രകാരം ട്രഷറി ഡയറക്ടർ നടത്തിയ തുടർ പരിശോധന നടപടികളിൽ ആണ് തട്ടിപ്പ് വിവരം ബോധ്യപ്പെട്ടതും തുടർന്ന് നെയ്യാറ്റിൻകര പോലീസിൽ 26 05 2022 ൽ പരാതി സമർപ്പിച്ചതും പ്രതിയെ നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതും.
അന്വേഷണ സംഘത്തിൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രതീഷ് ,അനിൽകുമാർ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ജയേഷ് എന്നിവർ ഉണ്ടായിരുന്നു. നിലവിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു