തോക്ക് ലോബികളുടെ അക്രമങ്ങളില്‍ മനം മടുത്തു': ബൈഡന്‍,

News Desk
അക്രമങ്ങളില്‍ മനം മടുത്തു': തോക്ക് ലോബിക്കെതിരേ ബൈഡന്‍, വാഷിംഗ്ടണ്‍ ഡിസി: ടെക്സസിലെ പ്രൈമറി സ്കൂളില്‍ തോക്കുധാരി 18 കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് അമേരിക്കയിലെ തോക്ക് ലോബിയെ അനുകൂലിക്കുന്നവർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. ബൈഡന്റെ പരാമർശം, എപ്പോഴാണ് നാം തോക്കുലോബിക്കെതിരെ നിലകൊള്ളുക. ഈ രാജ്യത്തെ എല്ലാ രക്ഷിതാക്കള്‍ക്കും വേണ്ടി, ഈ വേദനയെ പ്രാവർത്തികമായി മാറ്റുന്നതിനുള്ള സമയമായിരിക്കുന്നു. ഇതു പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും കൂടെ വ്യക്തമാക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ടെക്സസിലെ ആക്രമണ വാര്‍ത്തകേട്ടു താന്‍ തളര്‍ന്നുപോയി. നടന്നതു വലിയ കൂട്ടക്കുരുതിയാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത തരത്തിലാണ് യുഎസില്‍ഇപ്പോൾ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായത് 900ഓളം കേസുകളാണ്‌. ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുന്നത് മനം മടുപ്പിക്കുന്നുണ്ടെന്നു ബൈഡന്‍ അഭിപ്രായപ്പെട്ടു.