കുഞ്ഞിനെ വളർത്തുനായ കടിച്ചുകീറി; അമ്മ നായയെ കുത്തിക്കൊന്നു.

News Desk
കുഞ്ഞിനെ വളർത്തുനായ കടിച്ചുകീറി; അമ്മ നായയെ കുത്തിക്കൊന്നു. വളര്‍ത്തുനായ ഒരു വയസുള്ള കുഞ്ഞിനെ കടിച്ചുകീറി. അമ്മ കറിക്കത്തികൊണ്ട് നായയെ കുത്തിക്കൊന്നു. നായയുടെ ആക്രമണത്തില്‍ അമ്മയ്ക്കും പരിക്കേറ്റു. കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. പിറ്റ്ബുള്‍ഇനത്തില്‍പ്പെട്ട നായയാണ് കുഞ്ഞിനെ അക്രമിച്ചത്. റൂബി സെര്‍വാന്റിസ് എന്ന ഒരുവയസുകാരിയാണ് ഈ രീതിയിലെ നായയുടെ ആക്രമണത്തിനിരയായത്. കു‍ഞ്ഞിന്റെ കരച്ചില്‍കേട്ട് ഓടിയെത്തിയ അമ്മ ജാമി മൊറേല്‍സ് കാണുന്നത് കുഞ്ഞിന്റെ കാലില്‍ കടിച്ചു പറിക്കുന്ന നായയെയാണ്. അമ്മ ആദ്യം നായയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ നായ പിടിവിട്ടില്ല. മകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അമ്മയ്ക്കും പരുക്കേറ്റു. നായ പിടിവിടാതെ വന്നപ്പോഴാണ് കറിക്കത്തിയെടുത്ത് അതിനെ കുത്തിയത്. ഇതിനിടയിൽ വീട്ടിലെ മറ്റൊരു പിറ്റ്സ്ബുള്ളും വീട്ടുകാരെ ആക്രമിച്ചു. കുഞ്ഞിന്റെ മുത്തശ്ശിക്കും നായകളുടെ ആക്രമണത്തില്‍ പരുക്കേറ്റു. കുഞ്ഞായിരുന്നപ്പോള്‍ ആരോ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പിറ്റ്സ്ബുള്ളുകളെ വീട്ടില്‍ കൊണ്ടുവന്ന് പരിപാലിച്ച്‌ വളര്‍ത്തിയത് മുത്തശ്ശി മാര്‍ഗരറ്റാണ്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ശസ്ത്രക്രിയക്ക് വിധേയയാക്കി. നായയെ കൊന്നതില്‍ വിഷമമുണ്ടെന്നും സ്വന്തം കുഞ്ഞോ നായയോ എന്ന സാഹചര്യമായിരുന്നു അപ്പോൾ മുന്നിലുണ്ടായിരുന്നതെന്നും അമ്മ വിശദീകരിച്ചു. ഇതിനോടൊപ്പമുണ്ടായിരുന്ന പിറ്റ്ബുള്ളിനെ അധികൃതര്‍ക്ക് കൈമാറി