അഞ്ച് 'ഹൈബ്രിഡ്' ഭീകരര്‍ കാശ്മീരിൽ പിടിയിൽ
May 24, 2022
കശ്മീരില്‍ അഞ്ച് 'ഹൈബ്രിഡ്' ഭീകരര്‍ പിടിയില്‍,
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ലഷ്കറെ ത്വയ്യിബ സംഘാംഗങ്ങളായ അഞ്ച് 'ഹൈബ്രിഡ് ഭീകരര്‍' അറസ്റ്റിലായതായി പൊലീസ്.
കഴിഞ്ഞ മാസം ബാരാമുല്ല ജില്ലയില്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളാണ് ഇതില്‍ മൂന്നു പേരെന്നും പൊലീസ് അവകാശപ്പെട്ടു. ആയുധങ്ങളുമായി രണ്ടു പേര് ശ്രീനഗറിലും മൂന്നു പേര് ബാരാമുള്ളയിലുമാണ് പിടിയിലായിട്ടുള്ളത്.
ആവശ്യം വരുമ്പോള്‍ മാത്രം ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അല്ലാത്ത സമയത്ത് സാധാരണ പൗരന്മാരേപോലെ ജീവിക്കുകയും ചെയ്യുന്നവരെയാണ് സുരക്ഷസേന 'ഹൈബ്രിഡ് ഭീകരര്‍' എന്ന് വിശേഷിപ്പിക്കുന്നത്. ചാന്‍പോറ സ്വദേശി ആമിര്‍ മുശ്താഖ് ഗനാനി എന്ന മൂസ, ബട്ട്പോറയില്നിന്നുള്ള അജ്ലാന് അല്‍താഫ് ഭട്ട് എന്നിവരാണ് ശ്രീനഗറില്‍ അറസ്റ്റിലായതെന്ന് കശ്മീര്‍ ഐ.ജി വിജയ്കുമാര്‍ ട്വീറ്റ് ചെയ്തു. ഇവരില്‍നിന്ന് 15 പിസ്റ്റളുകളും നിരവധി വെടിക്കോപ്പുകളും കണ്ടെത്തുകയുണ്ടായി.