മെഡിക്കല്‍ കോളജുകളില്‍ ഐ.ഡി കാര്‍ഡ് കര്‍ശനമാക്കുന്നു;ആരോഗ്യമന്ത്രി

News Desk
മെഡിക്കല്‍ കോളജുകളില്‍ ഐ.ഡി കാര്‍ഡ് കര്‍ശനമാക്കുന്നു; നിര്‍ദേശവുമായി ആരോഗ്യമന്ത്രി , മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് നടപടി. മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആളില്‍ നിന്നും പണം തട്ടിയ യുവാവ് പിടിയിലായിരുന്നു. പിജി ഡോക്ടര്‍ ചമഞ്ഞ് പരിശോധനയും തട്ടിപ്പും നടത്തിയ പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്.