ഇലക്‌ട്രിക് സ്‍കൂട്ടറുകൾക്ക് പിന്നിലെ തീപ്പിടിത്തം കേന്ദ്രത്തിന്റെ അന്വേഷണറിപ്പോർട്ട് പുറത്ത്

News Desk
ഇലക്‌ട്രിക് സ്‍കൂട്ടറുകൾക്ക് ഉണ്ടാകുന്ന തീപിടുത്തത്തിന് പിന്നിലെ പ്രധാന കാരണം വികലമായ ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും; കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്, ഇലക്‌ട്രിക് സ്‍കൂട്ടര്‍ തീപിടുത്തത്തിന് പിന്നിലെ പ്രധാന കാരണം വികലമായ ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും ആണെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം റിപ്പോര്‍ട്ട് നൽകി. ഒല ഇലക്‌ട്രിക് , പ്യുവര്‍ ഇവി , ഒകിനാവ തുടങ്ങിയ നിര്‍മ്മാതാക്കളില്‍ നിന്നുള്ള നിരവധി ഇലക്‌ട്രിക് സ്‍കൂട്ടറുകള്‍ക്ക് ഈ രീതിയിലെ തീപിടുത്തങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. കുറഞ്ഞത് രണ്ട് കേസുകളിലെങ്കിലും, ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ച്‌ ആളുകള്‍ മരിച്ചു. ഒന്നിലധികം ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ മാര്‍ച്ചില്‍ ഈ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത് വളരെ ഗൗരവമേറിയ വിഷയമായ്ക്കാണുന്നെന്നും ഓരോന്നിനും ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയിരുന്നു. സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ്, ഡിആര്‍ഡിഒ, ഐഐഎസ്‌സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അന്വേഷിക്കുന്നത്. മൂന്ന് കമ്പനികൾ ഉള്‍പ്പെട്ട തീപിടിത്ത സംഭവങ്ങള്‍ ഈ കേന്ദ്ര സംഘം പരിശോധിച്ചതായി റോയിട്ടേഴ്‍സിന്‍റെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.