രാഷ്‌ട്രപതിയുടെ കേരള സന്ദര്‍ശന സമയത്തെ സുരക്ഷാവീഴ്ച: എസ്.പിക്ക് സ്ഥലംമാറ്റം

News Desk
രാഷ്‌ട്രപതിയുടെ സന്ദര്‍ശന സമയത്തെ സുരക്ഷാവീഴ്ച: എസ്.പിക്ക് സ്ഥലംമാറ്റം തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ കാര്‍ കയറിയതുള്‍പ്പെടെയുള്ള സുരക്ഷാവീഴ്ചകളില്‍ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന എസ്.പി എന്‍.വിജയകുമാറിനെതിരെ അച്ചടക്ക നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍‌ദ്ദേശപ്രകാരമാണ് ഈ അച്ചടക്ക നടപടി. 2021 ഡിസംബര്‍ 23നാണ് സുരക്ഷാവീഴ്ചയിലുണ്ടായ ഈ സംഭവം നടന്നത്, രാഷ്ട്രപതിയുടെ വ്യാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ കയറിയത് വലിയ വിവാദമായിരുന്നു. ഇതുകൂടാതെ പദ്മനാഭ സ്വാമിക്ഷേത്ര സന്ദര്‍ശനത്തിനിടെ വിജയകുമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ രാഷ്ട്രപതിയോട് സംസാരിച്ചെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അച്ചടക്ക നടപടിക്ക് ഇതൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.