ആവണക്കെണ്ണ സൗന്ദര്യ സംരക്ഷണത്തിന്

News Desk
ആവണക്കെണ്ണ സൗന്ദര്യ സംരക്ഷണത്തിന് സൗന്ദര്യ സംരക്ഷണത്തില്‍ വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിലെ ചുളിവുകള്‍. ഇത് ഇല്ലാതാക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും മേക്കപ്പും എല്ലാം പലരും നിത്യവും പരീക്ഷിക്കാറുമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളെല്ലാം ചര്‍മ്മത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പകരം എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. അതില്‍ ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിച്ച്‌ മുഖത്തെ ചുളിവും മറ്റ് സൗന്ദര്യ പ്രതിസന്ധികളും നമുക്ക് മാറ്റാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനായി ആദ്യം മുഖം നല്ലതു പോലെ കഴുകുക. അല്‍പ്പം ആവണക്കെണ്ണ കയ്യില്‍ എടുത്ത് ഇത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച്‌ പിടിപ്പിക്കുക. രാത്രി മുഴുവന്‍ ഇത് മുഖത്തുണ്ടാവണം. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും മുഖത്തേയും കഴുത്തിലേയും ചുളിവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബദാം ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച്‌ പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ ചുളിവിനെ ഇല്ലാതാക്കുന്നതിനും സഹായിക്കും. മാത്രമല്ല, ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കും. വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത് അരമണിക്കൂറെങ്കിലും ചുരുങ്ങിയത് മുഖത്തുണ്ടാവണം. ചര്‍മ്മത്തില്‍ വട്ടത്തില്‍ നല്ലത് പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. അരമണിക്കൂറിനു ശേഷം മുഖം തണുത്ത വെള്ളത്തില്‍ കഴുകാന്‍ ശ്രമിക്കുക. ഇത് മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. നാരങ്ങനീരും ആവണക്കെണ്ണയും ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച്‌ പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവിന് പരിഹാരമാണ്.