സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിനാല്പത്തിനാലാം ജന്മ ദിനം

News Desk
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിനാല്പത്തിനാലാം ജന്മ ദിനം കൂടില്ലാ വീട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി . നെയ്യാറ്റിൻകര അരംഗമുകളിലെ ഇടിഞ്ഞു വീഴാറായ കൂടില്ലാ വീടിനു മുന്നിലെ പ്രവേശനകവാടത്തിലാണ് സമിതി പുഷ്‌പാർച്ചന നടത്തിയത് . കൂടില്ലാ വീട് സംരക്ഷണ സമിതി കൺവീനർ രാജ്‌കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് അരംഗ മുകൾ ജയചന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു .സുരേഷ് ഗോപി വർഷങ്ങൾക്കു മുൻപ് കൂടില്ലാ വീട് വിലക്ക് വാങ്ങി സംരക്ഷിക്കാൻ
തിരുവനന്ത പുരം പ്രസ്സ് ക്ലബ്ബിനെ ഏൽപ്പിച്ചെങ്കിലും കൂടില്ലാ വീട് സംരക്ഷിക്കാനുള്ള ഒന്നും തന്നെ ഇതുവരെ ചെയ്തിട്ടില്ല.ഇടിഞ്ഞു വീഴാറായ പഴയ ഗ്രഹം നാശത്തിൻറെ വക്കിലാണ് .സർക്കാർ സ്ഥലം ഏറ്റുഎടുക്കുകയോ . കൂടില്ലാ വീട് സംരക്ഷണ സമിതി യെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു .സ്വാദേശാഭിമാനിയോട് യാതൊരു താൽപ്പര്യവും ഇല്ലാത്ത തിരുവനന്തപുരത്തെ മാധ്യമസംഘടന ഇത് മറ്റാർക്കെങ്കിലും കൈമാറണമെന്ന് ജയകൃഷ്ണൻ ആവശ്യപ്പെട്ടു .
ഒരു ഷീറ്റിട്ട കൂര നിർമ്മിച്ചതൊഴിച്ചാൽ യാതൊരു നിർമാണ പ്രവർത്തിയുംപ്രസ്സ് ക്ലബ്ബ് ഇവിടെ നടത്തിയി ട്ടില്ല .ഏതു നിമിഷവും കൂടില്ല വീട് തകർന്നു വീഴും .വീടിൻറെ ഭിത്തി മുഴുവനായും ഇടിഞ്ഞു വീഴാറായ നിലയിലാണ് .കാടുകയറി കിടന്ന വീടിന്റെ മുറ്റം കാട് കയറി കിടന്നത് ഇന്നലെയാണ് വെട്ടി മാറ്റിയത് .അടിയന്തിരമായി കൂടില്ല വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരവുമായി സമിതി രംഗത്ത് വരും .വരും ദിവസങ്ങളിൽ നിയമ നടപടിയും കൈക്കൊള്ളുമെന്ന് കൺവീനർ രാജ്‌കുമാറും ,ജയചന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു .യോഗത്തിൽ വാർഡ് കൗൺസിലർ എസ് .രമ ,അനിൽകുമാർ ,അജികുമാർ,നിശാന്ത് ,ജയൻ തുടങ്ങിയവർ പങ്കെടുത്തു .
സിനിമാതാരവും രാജ്യസഭാ അംഗവും ആയ സുരേഷ് ഗോപി വിലയ്ക്കുവാങ്ങി നൽകിയ സ്വദേശാഭിമാനിയുടെ ജന്മഗൃഹം കടുത്ത അവഗണനയിലാണ് ഇപ്പോൾ ഉള്ളത് .വലിയ പ്രതീക്ഷകളോടെയും അഭിമാനത്തോടെയും സുരേഷ് ഗോപി സ്വന്തം പോക്കറ്റിലെ തുക വിനിയോഗിച്ചാണ് സ്വദേശാഭിമാനിയുടെ ജന്മഗൃഹം നവീകരണ പദ്ധതിയിൽ പങ്കാളിയായത് .സ്വദേശാഭിമാനിയുടെ ജീവിതം സിനിമയാക്കുക ആണെങ്കിൽ അദ്ദേഹത്തിൻറെ വേഷം പ്രതിഫലം ഇല്ലാതെ ചെയ്യാമെന്ന വാഗ്ദാനവും ജന്മഗൃഹം ഏറ്റെടുക്കൽ ചടങ്ങിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.സ്വദേശാഭിമാനിയുടെ ജന്മഗ്രഹവും സ്ഥലവുമാണ് സുരേഷ് ഗോപി വാങ്ങി പ്രസ് ക്ലബിന് കൈമാറിയത് . അതിൻറെ പേരിൽ കൂടില്ലാ വീട് എന്നറിയപ്പെടുന്ന സ്വദേശാഭിമാനിയുടെ ജന്മഗൃഹത്തിന്റെ പുനരുദ്ധാരണത്തിനായി സംസ്ഥാന സർക്കാർ ഫണ്ടും അനുവദിച്ചിരുന്നു. സ്വദേശാഭിമാനിയുടെ പേരിൽ ഇവിടെ ഒരു മാധ്യമപ്രവർത്തന പഠന ഗവേഷണ കേന്ദ്രവും മ്യൂസിക് പഠന കേന്ദ്രവും സ്ഥാപിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ എങ്ങുമെത്താതെ ഇരിക്കുന്നത്. .സ്വദേശാഭിമാനിയുടെ പൊളിഞ്ഞുവീഴാറായ കൂടില്ലാ വീടിന് നാല് ലക്ഷം രൂപ ചെലവിട്ട് മേൽക്കൂര നിർമ്മിച്ചത് മാത്രമാണ് കണക്കിലുള്ളത്.
Tags