തൽക്കാലം വെടിനിറുത്തല്‍ ഇല്ല :യുക്രെയിന്‍
May 23, 2022
ഉടനെ വെടിനിറുത്തല്‍ വേണ്ട : യുക്രെയിന്‍,
കീവ് : തന്ത്രപ്രധാനമായ മരിയുപോളിന് പിന്നാലെ യുക്രെയിനിലെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിനെ നിയന്ത്രണത്തിലാക്കാന്‍ റഷ്യയുടെ കടുത്ത ആക്രമണതിനിടെ വെടിനിറുത്തലിനില്ലെന്ന് പ്രഖ്യാപിച്ച് യുക്രെയിന്‍.
യുക്രെയിന്റെ പ്രദേശം വിട്ടുകൊടുത്ത് ഇനി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും പോരാട്ടം താത്കാലികമായി നിറുത്തിയാല്‍ ഇടവേളയ്ക്ക് ശേഷം റഷ്യ കൂടുതല്‍ ശക്തമായി ആക്രമിക്കുമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയുടെ ഉപദേഷ്ടാവ് മിഖൈലോ പൊഡൊലൈക് പറഞ്ഞു.
അതേ സമയം, യൂറോപ്യന്‍ യൂണിയനില്‍ യുക്രെയിന്‍ അംഗമാകണമെങ്കില്‍ ഇനിയും 15 മുതല്‍ 20 വര്‍ഷം വരെ വേണ്ടിവന്നേക്കുമെന്ന് ഫ്രഞ്ച് മന്ത്രി ക്ലെമന്റ് ബ്യൂണ്‍. ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഈ പ്രതികരണം. രാജ്യത്ത് ഏര്‍പ്പെടുത്തിയ പട്ടാള നിയമം യുക്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട് . റഷ്യയില്‍ നിന്നുള്ള എണ്ണ, വൈദ്യുതി, പ്രകൃതിവാതക ഇറക്കുമതി ലിത്വാനിയ നിറുത്തലാക്കിയിട്ടുണ്ട്