ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധാ സാധ്യതകള്‍, പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ
May 02, 2022
ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധാ സാധ്യതകള്‍, പാകം ചെയ്യുന്ന രീതി മുതൽ മയോണൈസ് വരെ
, തുര്‍ക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമാണ് ഷവര്‍മ. തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയുടെ ജന്മനാട്.
ഡോണര്‍ കബാബ് എന്നും ഇത് അറിയപ്പെടുന്നു. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടര്‍ന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടിൽ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറുന്നതും . ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടതെരഞ്ഞെടുക്കുന്നത് വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു.
കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നല്ല രീതിയിൽ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ ആദ്യ പടി .
ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതി ശരിയല്ലെങ്കിലും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങൾ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു.
ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഇതിനായി ഉപയോഗിക്കുന്നത് . ഇത് കഴിക്കുന്ന ആളുടെ ശരീരത്തില്‍ ബാക്ടീരിയ പ്രവേശിക്കാന്‍ കാരണമാവുന്നു. പാകം ചെയ്ത ഷവർമ വൈകി കഴിക്കുന്നതും രോഗം പടർത്തുന്നു