കുടുംബത്തോടൊപ്പം റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
May 02, 2022
കുടുംബത്തോടൊപ്പം റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു,
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി.
ആന്ധ്രപ്രദേശിലെ രേപല്ലേ റെയില്‍വേ സ്റ്റേഷനിൽ വച്ചാണ് യുവതി ക്രൂരപീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഗര്‍ഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പം ഗുണ്ടൂരില്‍ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്നു യുവതി. ജോലി തേടിയുള്ള യാത്രയ്ക്കിടെ ദമ്പതിമാരും കുട്ടികളും രേപല്ലേ റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചുകളിലാണ് ശനിയാഴ്ച രാത്രി ഉറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെ മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷം പ്രതികള്‍ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാൽത്സന്ഗം ചെയ്യുകയായിരുന്നു.
ഇതിനിടെ, യുവതിയുടെ ഭര്‍ത്താവ് റെയില്‍വേ അധികൃതരില്‍ നിന്നും റെയില്‍വേ പോലീസില്‍ നിന്നും സഹായം തേടാന്‍ ശ്രമിച്ചെങ്കിലും ആ സമയത്ത് സ്റ്റേഷനില്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമുള്ള തിരച്ചിലുകൾക്കൊടിവിൽ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് യുവതിയെ കൺടെത്തിയപ്പോൾ തന്നെ അവശനിലയില്‍ ആയിരുന്നു.