പണവും മൊബൈൽ ഫോണും കവർന്നു കൊലപാതകം, പ്രതികൾ അറസ്റ്റിൽ

News Desk
കൊലപാതക കേസ്സിലെ പ്രതികൾ അറസ്റ്റിൽ, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട 29, കണ്ടൽക്കടവ് എന്ന സ്ഥലത്തെ നെയ്യാറിൽ 03.05.2022-ാം തീയതി വൈകുന്നേരം 6.40 മണിയ്ക്ക് മരണപ്പെട്ടു കിടന്ന് കാണപ്പെട്ട മാറനല്ലൂർ വില്ലേജിൽ റസൽപുരം പാൽ സൊസൈറ്റിക് സമീപം ,കാരയ്ക്കാട്ടുവിള വീട്ടിൽ നെൽസൺ മകൻ ഷിജു @കുട്ടൻ Age .32 എന്നയാളെ 30.04.2022- തീയതി വൈകുന്നേരം 6.30 മണിയ്ക്ക് ടിയാന്റെ കൈവശമുണ്ടായിരുന്ന രൂപയും മൊബൈൽഫോണും പിടിച്ചു പറിച്ച് ദേഹോപദ്രവമേല്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പെരുങ്കടവിള വില്ലേജിൽ തത്തിയൂർ ദേശത്ത് തത്തിയൂർ അക്യൂഡേറ്റിനു സമീപം വട്ടംതല റോഡരികത്ത് പുത്തൻ വീട്ടിൽ നെൽസൻ മകൻ ഷിജിൻ 29, പെരുങ്കടവിള വില്ലേജിൽ തത്തിയൂർ ദേശത്ത് തത്തിയൂർ അക്യൂഡേറ്റിനു സമീപം തോട്ടത്തു മേലേ പുത്തൻ വീട്ടിൽ വേലപ്പൻ മകൻ മോഹനകുമാർ 36 വയസ്സ്,
എന്നിവരെ അന്വേഷണങ്ങളിലൂടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായ ഡോക്ടർ ദിവ്യാ വി. ഗോപിനാഥ് അവർകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര DYSP S. ശ്രീകാന്ത്, ISHO സാഗർ. വി. എൻ, സബ്ബ് ഇൻസ്പെക്ടർ സജീവ്. ആർ, സാജൻ, ASI ജയേഷ്, ASI ബിജു, ASI സന്തോഷ് കുമാർ, CPO 5348 ബിനോയ് ജസ്റ്റിൻ, CPO 6090 പ്രശാന്ത് CPO16976 രതീഷ് , sCPO 3023 മിനി എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതി മുൻപാകെ 11.05.2022-ാം തീയതി ഹാജരാക്കിയിട്ടുള്ളതുമാകുന്നു.