ഇൻഡിഗോ വിമാനത്തിൽ അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; റിപ്പോര്‍ട്ട് തേടി ഡിജിസിഎ
May 09, 2022
ഇൻഡിഗോ വിമാനത്തിൽ അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; റിപ്പോര്‍ട്ട് തേടി ഡിജിസിഎ,
അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന് ആരോപണം. റാഞ്ചി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാന യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം.
മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവത്തില്‍ ഡിജിസിഎ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്നുള്ള വിശദീകരണമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നല്‍കിയിട്ടുള്ളത് . കുട്ടി ശാന്തമാകാന്‍വേണ്ടി വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും ഇൻഡിഗോ വിമാനക്കമ്പനി ചൂണ്ടിക്കാട്ടുന്നു.
അംഗ പരിമിതിയുള്ള കുട്ടിയെ സ്വകാര്യ വിമാനത്തില്‍ യാത്ര അനുവദിച്ചില്ലെന്ന ആരോപണത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് ഡിജിസിഎ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.