പാമ്പിൻ മുട്ടകൾ വിരിയിച്ചെടുത്തു പരിസ്ഥിതി പ്രവർത്തകൻ

News Desk
പാമ്പിൻ മുട്ടകൾ വിരിയിച്ചെടുത്തു പരിസ്ഥിതി പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ അജേഷ് ലാലുവിൻന്റെ വീട്ടിൽ 50 മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞു. നെയ്യാറ്റിൻകര ഉണ്ടൻ കോട് സ്വദേശി അജേഷ് ലാലുവിൻ്റെ വീട്ടിലാണ് മൂർഖൻ പാമ്പിൻ്റെ 50 മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വന്നത്. സനേക്ക് പാർക്കിലേയും വനം വകുപ്പിലേയും താത്കാലിക ജീവനക്കാരനായിരുന്ന ലാലു നല്ല ഒരു പാമ്പ് പിടിത്തക്കാരനാണ്. കഴിഞ്ഞ ആഴ്ച്ച വീടിനു സ മി പത്തെ കുളത്തിന് സമീപം കുട്ടികൾ കളിക്കുന്നതിനിടെ കണ്ട മൂർഖൻ പാമ്പിനെ പിടികൂടിയപ്പോഴാണ് 50 മുട്ട കിട്ടിയത്. പാമ്പിനെ അന്ന് തന്നെ ഫോറസ്റ്റിന് കൈമാറുകയും മുട്ടയെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന മുട്ടകളാണ് കൃത്രിമ മാർഗത്തിലൂടെ വിരിയിച്ചു കുഞ്ഞുങ്ങളെ പുറത്തു കൊണ്ട് വന്നത് , ഈ മൂർഖൻ കുഞ്ഞുങ്ങളെയും താമസിയാതെ ഫോറസ്റ്റിന് കൈമാറും. സ്റ്റേജ് കലാകാരാനായ ലാലു രാജവമ്പാല ഉൾപ്പെടെനിരവധി പാമ്പു ക ളെ പിടികൂടി ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്.' വനം വകുപ്പിൻ്റെ ലൈസൻസ്ഡ് റിസ്ക്യൂവർ ആയ ലാലു വനം വകുപ്പ് നൽകിയിട്ടുള്ള ബാഗിനകത്ത് തന്നെ പാമ്പുകളെ സുരക്ഷിതമാക്കിയാണ് കൈമാറുന്നത് ഇതിനു മുമ്പും പിടികൂടിയ നൂറ് കണക്കിന് പാമ്പുകളെയും പാമ്പിൻ കുഞ്ഞുങ്ങളെയും വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
Tags