തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്

News Desk
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ; കൊച്ചി: അന്തരിച്ച പി.ടി. തോമസിന്റെ പത്‌നി ഉമ തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപനമുണ്ടായി. ഒരു പേര് മാത്രമായി ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഒറ്റക്കെട്ടായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.