നടിമാരെ ചുംബിക്കാന്‍ പറ്റില്ലെന്ന് സല്‍മാന്‍ ഖാന്‍, ഞായറാഴ്ച ലീവ് വേണമെന്ന് അക്ഷയ് കുമാര്‍

News Desk
നടിമാരെ ചുംബിക്കാന്‍ പറ്റില്ലെന്ന് സല്‍മാന്‍ ഖാന്‍, ഞായറാഴ്ച ലീവ് വേണമെന്ന് അക്ഷയ് കുമാര്‍; താരങ്ങളുടെ നിബന്ധനകള്‍ പലവിധം : സിനിമയില്‍ അഭിനയിക്കാന്‍ പല താരങ്ങളളും മുന്നോട്ട് വെക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങളായിരിക്കും. എന്നാല്‍ ഇപ്പോഴും മാറ്റമില്ലാതെ ചില താരങ്ങള്‍ ഇതൊക്കെ കൊണ്ട് നടക്കുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധേയം. ബോളിവുഡിലെ കിംഗ് ഖാന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ ഖാനുമൊക്കെ ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ് വളരെ ശ്രദ്ധേയം. ഒരു സിനിമ ഏറ്റെടുത്ത് കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഈ താരങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കും. അത്തരത്തില്‍ വളരെ രസകരമായ ചില നിബന്ധനകളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചുംബിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്ന് സല്‍മാന്‍ ഖാന്‍ വാശി പിടിക്കുമ്പോൾ ഞായറാഴ്ച അവധി വേണമെന്നാണ് അക്ഷയ് കുമാറിന്റെ ആവശ്യം. ഇവരെ കൂടാതെ മറ്റ് ചില പ്രമുഖ താരങ്ങളും ഈ ലിസ്റ്റിലുണ്ട്. എല്ലാവരും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിനിമയുമായി ചേര്‍ക്കാതെ പോവണമെന്ന് ആഗ്രഹിക്കുന്നത്. 'ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യില്ലെന്ന് ഒരു ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. സിനിമയില്‍ ചുംബന രംഗങ്ങളിലും താന്‍ അഭിനയിക്കുകയില്ലെന്നാണ് താരം പറഞ്ഞിട്ടുള്ളത്. കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന നടനാണ് അക്ഷയ് കുമാര്‍. അതുകൊണ്ട് ഏത് സിനിമയാണെങ്കിലും ഞായറാഴ്ച ദിവസം അദ്ദേഹം അഭിനയിക്കില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിവസം കുടുംബത്തിന്റെ കൂടെ ചിലവഴിക്കുകയാണ് താരത്തിന്റെ പതിവ്. തന്റെ കൂടെ അഭിനയിക്കാന്‍ ബോളിവുഡിലെ എ- ലിസ്റ്റിലുള്ളവരെ വേണമെന്നാണ് നടി കരീന കപൂര്‍ ആവശ്യപ്പെടാറുള്ളത്. ഇതിനെ ഒരു നിബന്ധനയായി നടി മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു.
ശരീരത്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ചോര്‍ത്താണ് ഹൃത്വിക് റോഷന്റെ ആകുലത. സിനിമാ ചിത്രീകരണം എവിടെയാണെങ്കിലും അവിടെ ഒരു ജിം ഉണ്ടാവണം എന്നാണ് നടന്‍ എപ്പോഴും ആവശ്യപ്പെടാറുള്ളത്. ഒപ്പം അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ സ്വന്തമായിട്ടൊരു ഷെഫും കൂടെ ഉണ്ടാവും