നടി ജാക്വലിന്‍ ഫെര്‍ണാണ്ടസില്‍ നിന്നും 7 കോടിയുടെ സമ്മാനങ്ങള്‍ പിടിച്ചെടുത്തു
May 01, 2022
നടി ജാക്വലിന്‍ ഫെര്‍ണാണ്ടസില്‍ നിന്നും സുകേഷ് നൽകിയ 7 കോടിയുടെ സമ്മാനങ്ങള്‍ പിടിച്ചെടുത്തു
മുംബൈ: സുകേഷ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് നൽകിയ 7 കോടി രൂപയുടെ സമ്മാനങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ സമ്മാനങ്ങളാണ് പിടിച്ചെടുത്തതെന്നാണ് പ്രധാന വിവരം. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാസങ്ങള്‍ക്ക് മുമ്പാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാള്‍ ജാക്വലിന്‍, നോറ ഫത്തേഹി എന്നിവര്‍ക്ക് പുറമെ മൂന്ന് നടിമാര്‍ക്ക് കൂടി വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു
സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്ത് കണ്ടുകെട്ടിയത്. ജയിലില്‍ കഴിയുന്ന റാന്‍ബാക്സിയുടെ മുന്‍ ഉടമ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍ നിന്ന് തട്ടിയെടുത്ത 200 കോടി രൂപയില്‍ നിന്ന് ചന്ദ്രശേഖര്‍ നടിക്ക് 5.71 കോടി രൂപ സമ്മാനം നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സ്വത്തുക്കളാണ് ഇപ്പോള്‍ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്നത്.
ഭര്‍ത്താവിനെ വിട്ടുനല്‍കാമെന്ന് വാഗ്ദാനം നല്‍കി സുകേഷ് പണം കൈക്കലാക്കിയെന്ന ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു അറസ്റ്റും അന്വേഷണവും നടക്കുന്നത്.