ലഡാക്കില്‍ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും
May 28, 2022
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു; മരിച്ചവരില്‍ മലപ്പുറം സ്വദേശിയും,
മലപ്പുറം: ജമ്മുവിലെ ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജിലാണ് മരിച്ച മലയാളി സൈനികന്‍.
സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികരാണ് മരിച്ചത് . വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക് നദിയിക്കരികെയാണ് സൈനികരുമായി വാഹനം കടന്നു പോയത്. 26 പേരുമായി പോവുകയായിരുന്ന
ഈ സൈനിക വാഹനം ലഡാക്കില്‍ ഷയോക്ക് നദിയിലേക്ക് മറിയുകയും ഏഴ് പേര്‍ മരണമടയുകയും ചെയ്തത്.
പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പിൽ നിന്നും ഹനീഫ് സബ് സെക്ടറിലേക്ക് പോകവെയായിരുന്നു ദാരുണമായ സംഭവം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഈ സംഭവമെന്ന് സൈനിക വക്താവ് അറിയിച്ചു. അറുപതടിയോളം താഴ്ചയിലേക്കായിരുന്നു വാഹനം മറിഞ്ഞത്. സംഘത്തിലുണ്ടായിരുന്ന എല്ലാ സൈനികര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകൾ . ഉടന്‍ തന്നെ സൈനികരെ പര്‍താപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏഴ് പേര്‍ മരണപ്പെടുകയായിരുന്നു.
ഇതുവരെ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ട് . പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗക്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ വിദഗ്‌ധ ചികിത്സ എല്ലാം നൽകി വരുന്നു. . അതിഗുരുതരമായി പരുക്കേറ്റവരെ ആകാശമാര്‍ഗം വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്ന് സേനാ വക്താവ് അറിയിച്ചു