മുൻ ഭാര്യ മെലിന്‍ഡയെ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ബില്‍ ഗേറ്റ്‌സ്
May 03, 2022
മുൻ ഭാര്യ മെലിന്‍ഡയെ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ബില്‍ ഗേറ്റ്‌സ്,
ന്യുയോര്‍ക്ക്: കഴിഞ്ഞ വര്‍ഷമായിരുന്നു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും 27 വര്‍ഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ചത്.
ദാമ്പത്യ ബന്ധം അതി മനോഹരംമാണ് !
ഇപ്പോഴിതാ, മെലിന്‍ഡയെ വീണ്ടും വിവാഹം കഴിക്കാന്‍ തനിക്ക് അതിയായ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ബില്‍ ഗേറ്റ്‌സ്. മെലിന്‍ഡയുമായുള്ള ദാമ്പത്യ ബന്ധം മനോഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേര്‍പിരിയലുമായി ചേര്‍ന്നു വരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുന്‍ ഭാര്യയുമായി ഇപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ഇപ്പോഴും അതിയായ സന്തോഷം ഉണ്ടെന്നും, വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവും അടുപ്പമേറിയതുമായ ബന്ധമാണ് മെലിന്‍ഡയുമായി തനിക്കുണ്ടായിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.ഗേറ്റ്സിന്റെ അഭിപ്രായം, വിവാഹബന്ധം വളരെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. വിവാഹബന്ധം എങ്ങനെ വേര്‍പെട്ടു എന്നതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല'.