ഉറുമ്പിന്റെ ശല്യം ടാല്‍ക്കം പൗ‌ഡര്‍ ഉപയോഗിച്ച്‌ തുരത്താം

News Desk
ഉറുമ്പിന്റെ ശല്യം ടാല്‍ക്കം പൗ‌ഡര്‍ ഉപയോഗിച്ച്‌ തുരത്താം പലരുടെയും വീടുകളില്‍ ഉയരുന്ന പരാതി ആണ്, ഉറുമ്പിന്റെ വലിയ ശല്യം. ഭക്ഷണസാധനങ്ങള്‍ ശ്രദ്ധിക്കാതെ തുറന്നുവച്ചാല്‍ അപ്പോള്‍ വരും ഉറുമ്പിൻ കൂട്ടം. പിന്നെ അതിനുപിറകെയാകും നമ്മുടെ ഓട്ടവും. ഉറുമ്പ് പൊടി തേടിയും, ഉറുമ്പിനെ തുരത്താനുള്ള ചോക്കിനെ തപ്പിയൊക്കെയാവും പലരും പായുക. എന്നാല്‍ വെറും ടാല്‍കം പൗഡര്‍ ഉപയോഗിച്ച്‌ ഉറുമ്പിനെ തുരത്താമെന്നാണ് പുതിയ കണ്ടുപിടിത്തം. സോഷ്യല്‍ മീഡിയയിലാണ് ഇത്തരത്തിലൊരു കണ്ടുപിടിത്തത്തിന്റെ കാര്യം പുറത്തുവന്നിരിക്കുന്നത്. ഉറുമ്പ് വരുന്നയിടങ്ങളില്‍ നമ്മള്‍ ഉപയോഗിക്കുന്ന ടാല്‍കം പൗഡര്‍ ഏതായാലും വെറുതെ വിതറിയാല്‍ മതിയത്രേ. സ്ഥിരമായി ഇതു ചെയ‌്തു കഴിഞ്ഞപ്പോള്‍ ഉറുമ്പിന്റെ ശല്യമേ പിന്നെ ഉണ്ടായിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്തായാലും മുഖത്തിടാന്‍ വാങ്ങുന്നതല്ലേ എങ്കില്‍ പിന്നെ കുറച്ച്‌ പൗഡര്‍ ഉറുമ്പിനും കൊടുക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ തമാശ നിറഞ്ഞ അഭിപ്രായം.
Tags